ഫെബ്രുവരി 3 മുതൽ ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് താത്‌കാലിക വിലക്കേർപ്പെടുത്തി

COVID-19 വ്യാപനം തടയുന്നതിനായി, 2021 ഫെബ്രുവരി 3, ബുധനാഴ്ച്ച മുതൽ ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: യാത്രാ നിയന്ത്രണങ്ങൾ മെയ് 17 വരെ തുടരാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള, സൗദിയിൽ നിന്ന് പുറത്തേക്കും, തിരികെയുമുള്ള യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ മെയ് 17 വരെ തുടരാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തി

എമിറേറ്റിലേക്കുള്ള വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തിയതായി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു.

Continue Reading

അബുദാബി: ബഹ്‌റൈൻ COVID-19 ഗ്രീൻ പട്ടികയിൽ

അബുദാബിയിലേക്കുള്ള വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിലേക്ക് ബഹ്‌റൈനിനെ ഉൾപ്പെടുത്തിയതായി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു.

Continue Reading

മുൻ‌കൂർ അനുമതിയില്ലാതെ സൗദിയിൽ നിന്ന് 12 രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി; പ്രവാസികൾക്കും ബാധകം

മുൻ‌കൂർ അനുമതിയില്ലാതെ സൗദിയിൽ നിന്ന് 12 രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിനെതിരെ രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

മാർച്ച് 31 മുതൽ യാത്രാ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള, സൗദിയിൽ നിന്ന് പുറത്തേക്കും, തിരികെയുമുള്ള യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ 2021 മാർച്ച് 31 മുതൽ പൂർണ്ണമായി ഒഴിവാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഖത്തറിൽ നിന്ന് കരമാർഗം പ്രവേശിക്കുന്നവർക്കായി അതിർത്തിയിൽ ആരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

റോഡ് മാർഗം ഖത്തറിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പരിശോധിക്കുന്നതിനായുള്ള പ്രത്യേക ആരോഗ്യ കേന്ദ്രം സൽവ അതിർത്തിയിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

ഖത്തർ: അബു സമ്ര അതിർത്തിയിലൂടെ സൗദിയിൽ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

അബു സമ്ര അതിർത്തി കവാടം ഉപയോഗിച്ച് കൊണ്ട് സൗദിയിൽ നിന്ന് ഖത്തറിലേക്കും, തിരികെ സൗദിയിലേക്കും യാത്രചെയ്യുന്നവർ പാലിക്കേണ്ടതായ യാത്രാ മാനദണ്ഡങ്ങൾ ഖത്തർ പുറത്തിറക്കി.

Continue Reading

ആറ് മാസത്തിലധികമായി യു എ ഇയ്ക്ക് പുറത്ത് താമസിച്ചിരുന്ന പ്രവാസികൾക്ക് മാർച്ച് 31 വരെ ദുബായിലേക്ക് തിരികെയെത്താൻ അനുമതി

ആറ് മാസത്തിലധികമായി യു എ ഇയ്ക്ക് പുറത്ത് താമസിച്ചിരുന്ന, സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് 2021 മാർച്ച് 31 വരെ ദുബായിലേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

സൗദി: അതിർത്തികൾ തുറക്കാൻ തീരുമാനം; അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കും

രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കാനും, കര, കടൽ അതിർത്തികൾ അടച്ചിടാനുമുള്ള തീരുമാനം ഇന്ന് (2021 ജനുവരി 3) മുതൽ പിൻവലിക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading