സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ‘ടീംലാബ് ഫിനോമിന’ അബുദാബി 2025 ഏപ്രിൽ 18-ന് സന്ദർശകർക്കായി ഔദ്യോഗികമായി തുറന്ന് കൊടുക്കും. 2025 ഫെബ്രുവരി 25-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
.@dctabudhabi, @themiralgroup, and teamLab have announced that @teamLab_net Abu Dhabi will open on 18 April 2025. The 17,000sqm attraction, located in @SCDAbuDhabi, will engage visitors through sight, sound, and touch. pic.twitter.com/PSpiaJp7tO
— مكتب أبوظبي الإعلامي (@ADMediaOffice) February 25, 2025
അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ്, മിരാൾ, ടീംലാബ് എന്നിവർ ചേർന്നാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. പതിനേഴായിരം സ്‌ക്വയർ മീറ്ററിൽ നിർമ്മിക്കുന്ന ഈ മൾട്ടി-സെൻസറി ഡിജിറ്റൽ ആർട്സ് മ്യൂസിയം മിരാൾ എക്സ്പീരിയൻസസാണ് പ്രവർത്തിപ്പിക്കുന്നത്.
കാഴ്ച, ശബ്ദം, സ്പർശനം തുടങ്ങിയവ ഉപയോഗപ്പെടുത്തി സന്ദർശകർക്കായി അതിനൂതനമായ കലാഅനുഭവങ്ങൾ ഒരുക്കുന്ന രീതിയിലാണ് ‘ടീംലാബ് ഫിനോമിന’ അബുദാബിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. കല, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ സമന്വയമാണ് ഈ സാംസ്കാരികകേന്ദ്രം.
WAM