ഖത്തർ: വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

featured GCC News

ഈ വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2025 ഒക്ടോബർ 6-നാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2025 ഒക്ടോബർ 9, വ്യാഴാഴ്ച രാത്രി 10 മണി മുതൽ കോർണിഷ് സ്ട്രീറ്റിലെ ഒരു മേഖല സമ്പൂർണ്ണമായി അടച്ചിടുന്നതാണ്. 2025 ഒക്ടോബർ 12, ഞായറാഴ്ച രാവിലെ 5 മണി വരെയാണ് ഈ നിയന്ത്രണം.

Source: @AshghalQatar.

ഓൾഡ് ദോഹ പോർട്ട് ഇന്റർസെക്ഷൻ മുതൽ അൽ ദിവാൻ ഇന്റർചേഞ്ച് വരെയുള്ള മേഖലയിൽ ഇരുവശത്തേക്കും ഈ നിയന്ത്രണം ബാധകമാണ്. ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.

ഈ കാലയളവിൽ വാഹനങ്ങൾ വേഗപരിധി പാലിച്ച് കൊണ്ട് ഓടിക്കാനും, മേഖലയിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങൾ തൊട്ടരികിലുള്ള മറ്റു റോഡുകൾ ഉപയോഗിക്കാനും അതോറിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.