ഷാർജയിൽ എമിറേറ്റ്സ് റോഡിൽ (E611) 2024 മെയ് 23, വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മെയ് 23-നാണ് മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്സ്ചർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, ഷാർജയിൽ എമിറേറ്റ്സ് റോഡിൽ, ഷാർജ – ദുബായ് ദിശയിൽ അൽ ബദി ഇന്റർചേഞ്ചിന് സമീപത്തായാണ് താത്‌കാലികമായി ഗതാഗതം വഴിതിരിച്ച് വിടുന്നത്. ഈ മേഖലയിൽ പ്രധാന റോഡിലെ രണ്ട് സ്ലോ ലെയിനുകൾ അഞ്ച് ദിവസത്തേക്ക് അടച്ചിടുന്നതാണ്.
ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കേണ്ടതും, ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്.