ഷാർജ: ഖോർഫക്കാൻ റോഡിൽ ജനുവരി 11 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം

GCC News

ഖോർഫക്കാൻ റോഡിൽ 2026 ജനുവരി 11 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. 2025 ജനുവരി 5-നാണ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഖോർഫക്കാൻ റോഡിൽ ഷാർജയിലേക്കുള്ള ദിശയിൽ അൽ റഗ് ടണൽ മേഖലയിലാണ് ഈ ഗതാഗത നിയന്ത്രണം. 2026 ജനുവരി 6, ചൊവാഴ്ച മുതൽ 2026 ജനുവരി 11, ഞായറാഴ്ച വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ താത്കാലിക നിയന്ത്രണം.