ഖത്തർ: റാസ്‌ അബു അബൗദ് എക്സ്പ്രെസ്സ്‌വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

Qatar

റാസ്‌ അബു അബൗദ് എക്സ്പ്രെസ്സ്‌വേയിൽ 2024 നവംബർ 8, വെള്ളിയാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കോർണിഷിൽ നിന്ന് റാസ്‌ അബു അബൗദ് എക്സ്പ്രെസ്സ്‌വേയിലേക്കും, ഷർഖ് ഇന്റർസെക്ഷനിൽ നിന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ദിശയിൽ മൂന്ന് ലെയിനുകളിലുമാണ് ഈ ഗതാഗത നിയന്ത്രണം. 2024 നവംബർ 8, വെള്ളിയാഴ്ച പുലർച്ചെ 2 മണിമുതൽ നവംബർ 10, ഞായറാഴ്ച രാവിലെ 5 മണിവരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.