ഒമാൻ: അൽ അമീറത്തിൽ അന്തരീക്ഷ താപനില 47 ഡിഗ്രി രേഖപ്പെടുത്തി; ഏറ്റവും താഴ്ന്ന താപനില സൈഖിൽ

featured Oman

മസ്കറ്റ് ഗവർണറേറ്റിലെ അൽ അമീറത്തിൽ അന്തരീക്ഷ താപനില 47.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 മെയ് 21-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

24 മണിക്കൂറിനിടയിൽ ഒമാനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. അൽ ദാഖിലിയയിലെ സൈഖിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. സൈഖ് സ്റ്റേഷനിൽ 21.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്.