യു എ ഇ: എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം

GCC News

എമിറേറ്റ്സ് റോഡിൽ 2025 ജൂലൈ 26, ശനിയാഴ്ച പുലർച്ചെ മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 2025 ജൂലൈ 25-ന് രാത്രിയാണ് യു എ ഇ മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ദുബായിയിലേക്കുള്ള ദിശയിൽ അൽ ബദിയ ഇന്റർചേഞ്ചിൽ അൽ ജമാ റോഡ്, ഇവിടെയുള്ള സർവീസ് റോഡ് എന്നിവ താത്കാലികമായി അടച്ചിട്ടുണ്ട്. ഷാർജയിൽ നടക്കുന്ന റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ തീരുമാനം.

2025 ജൂലൈ 26, ശനിയാഴ്ച മുതൽ 2025 ജൂലൈ 28, തിങ്കളാഴ്ച രാവിലെ 5 മണിവരെയാണ് ഈ നിയന്ത്രണം. ഈ കാലയളവിൽ ഗതാഗതം മലീഹ റോഡിലെ അൽ ഹൊഷി പാലത്തിലൂടെ വഴിതിരിച്ച് വിടുന്നതാണ്.