എക്‌സ്‌പോ 2025 ഒസാക്ക: യു എ ഇ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം മൂന്ന് ദശലക്ഷം കടന്നു

featured GCC News

എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം മൂന്ന് ദശലക്ഷം കടന്നു.

വേൾഡ് എക്സ്പോ 2025 ഒസാക്ക പ്രദർശനത്തിലെ യു എ ഇ പവലിയന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

എക്‌സ്‌പോ 2025 ഒസാക്ക ആരംഭിച്ച് നാല് മാസത്തിനിടയിലാണ് യു എ ഇ പവലിയൻ ഈ നേട്ടം കരസ്ഥമാക്കിയത്. 2025 ഏപ്രിൽ പകുതിയിലാണ് ഈ പവലിയൻ തുറന്നത്.

യു എ ഇയിലെ ഈന്തപ്പനകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ് എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയന്റെ രൂപകൽപ്പന. പതിനാറ് മീറ്റർ ഉയരമുള്ള 90 ഈന്തപ്പന തൂണുകൾ ഈ പവലിയനിൽ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.

എക്‌സ്‌പോ 2025 ഒസാക്ക 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെയാണ് സംഘടിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഒസാക്ക ഒരു ലോക എക്സ്പോ വേദിയാകുന്നത്. നേരത്തെ 1970-ലെ ലോക എക്സ്പോയ്ക്ക് ഒസാക്ക വേദിയായിരുന്നു.