എക്സ്പോ സിറ്റി ദുബായ് വേദിയിലെ ഫാൻ സിറ്റിയിൽ നിന്ന് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫൈനൽ മത്സരം കാണുന്നതിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നതായി അധികൃതർ അറിയിച്ചു.
2022 ഡിസംബർ 16-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.


കുടുംബാംഗങ്ങൾക്ക് ഒത്ത് ചേർന്ന് ഫുട്ബാൾ ലഹരി ആസ്വദിക്കുന്നതിനായാണ് എക്സ്പോ സിറ്റി ദുബായിയിൽ ഒരു ഫുട്ബാൾ ഫാൻ സോൺ ആരംഭിച്ചത്.