നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികളെയോ, മറ്റ് സംഘടനകളെയോ ചുമതലയേൽപ്പിച്ചിട്ടില്ലെന്ന് ഒമാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇത്തരം രജിസ്‌ട്രേഷൻ എംബസി നേരിട്ടാണ് നടത്തുന്നത്.
ചില സംഘടനകളുടെയും, ട്രാവൽ ഏജൻസികളുടെയും പേരിൽ പ്രവാസികളുടെ വിവര ശേഖരണം നടക്കുന്നു എന്ന് എംബസിയുടെ ശ്രദ്ധയിൽപെട്ടതായി അധികൃതർ അറിയിച്ചു.എംബസിയുടെ അനുമതിയോട് കൂടിയല്ല ഇത്തരം പ്രവർത്തനങ്ങളെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒമാനിലെ പ്രവാസികൾക്ക് എംബസിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനത്തിലൂടെ ഇതിനായി താത്പര്യമറിയിക്കാവുന്നതാണ്. തിരഞ്ഞെടുക്കപെടുന്നവരെ എംബസി നേരിട്ട് ബന്ധപെടുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
ഒമാനിലെ ഇന്ത്യൻ എംബസിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം താഴെ നൽകിയ വിലാസത്തിൽ നിന്ന് ലഭ്യമാകുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSfh_FmNRLorssEjf5w0ciMc0TgxjOuFFdB-Au_qxauEzaTzYQ/viewform