വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ തീവ്രത കുറഞ്ഞതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ജൂലൈ 18-നാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ന്യൂനമർദത്തിന്റെ തീവ്രത കുറഞ്ഞതായും, സൗത്ത് അൽ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും, ദോഫാർ ഗവർണറേറ്റിന്റെ ഏതാനം ഭാഗങ്ങളിലും മഴ തുടരാമെന്നും കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്ത് 2022 ജൂലൈ 18, 19 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ജൂലൈ 18-ന് രാത്രി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം മസ്കറ്റ്, സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.