രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിയമങ്ങളിൽ 2026 ജനുവരി 1 മുതൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി യു എ ഇ അധികൃതർ അറിയിച്ചു. 2025 ഡിസംബർ 3-നാണ് യു എ ഇ ധനകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
As part of the UAE’s ongoing efforts to develop its tax system and enhance administrative and regulatory efficiency, the Ministry of Finance has announced the issuance of Federal Decree-Law No. (16) of 2025 pic.twitter.com/EFdnOcVzyG
— وزارة المالية | الإمارات (@MOFUAE) December 3, 2025
യു എ ഇയിലെ ടാക്സ് നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും, നികുതിയുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള മാനദണ്ഡങ്ങൾ പ്രവർത്തികമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ഈ അറിയിപ്പ് പ്രകാരം, യു എ ഇയിലെ ഫെഡറൽ ഡിക്രീ നിയമം ’8/ 2017′-ലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു എ ഇ ധനകാര്യ മന്ത്രാലയം VAT നികുതി നടപടിക്രമങ്ങളിൽ മാറ്റം വരുത്തുന്ന ’16/ 2025′ എന്ന പുതിയ ഫെഡറൽ ഡിക്രീ നിയമം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ഭേദഗതികൾ 2026 ജനുവരി 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്.
Cover Image: @MOFUAE.

