രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിയമത്തിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്തതായി യു എ ഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. 2022 ഒക്ടോബർ 28-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
മൂല്യവർദ്ധിത നികുതിയുമായി ബന്ധപ്പെട്ട ഫെഡറൽ നിയമം ‘2017/8’-ലെ ഏതാനം വ്യവസ്ഥകളാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഭേദഗതി വരുത്തിയ വ്യവസ്ഥകൾ 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
ഈ അറിയിപ്പ് പ്രകാരം, VAT നിയമത്തിലെ താഴെ പറയുന്ന വ്യവസ്ഥകളാണ് ഭേദഗതി ചെയ്തിരിക്കുന്നത്:
- നിലവിൽ VAT രജിസ്‌ട്രേഷൻ എടുത്തിട്ടുള്ളവർക്ക്, അവർ വിതരണം ചെയ്യുന്ന മുഴുവൻ വസ്തുക്കളും സീറോ-ടാക്സ് വിഭാഗത്തിൽ വരുന്നവയാണെങ്കിലും, ഭാവിയിൽ സീറോ-ടാക്സ് ഉത്പന്നങ്ങൾ മാത്രം വിതരണം ചെയ്യാൻ ഉദ്ദേശിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ VAT രജിസ്‌ട്രേഷൻ ഒഴിവാക്കി കിട്ടുന്നതിനായി അപേക്ഷിക്കാവുന്നതാണ്.
- വിതരണക്കാർ പിരിച്ചെടുക്കേണ്ട ടാക്സുമായി ബന്ധപ്പെട്ട് നൽകുന്ന ടാക്സ് ക്രെഡിറ്റ് നോട്ടിന്റെ കാലാവധി 14 ദിവസമാക്കി നിശ്ചയിക്കും.
- ഫെഡറൽ ടാക്സ് അതോറിറ്റിയ്ക്ക് തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് കൊണ്ട്, ആവശ്യമെങ്കിൽ, നിലവിൽ VAT രജിസ്‌ട്രേഷൻ എടുത്തിട്ടുള്ളവരുടെ രജിസ്‌ട്രേഷൻ ഒഴിവാക്കാവുന്നതാണ്.