രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. 2024 ജൂൺ 8-നാണ് യു എ ഇ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പൊതുമേഖലയിൽ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ജൂൺ 18, ചൊവ്വാഴ്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് FAHR വ്യക്തമാക്കിയിട്ടുണ്ട്.