യു എ ഇ: സ്വകാര്യ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2022 ജൂലൈ 8 മുതൽ നാല് ദിവസത്തേക്കായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു. 2022 ജൂൺ 30-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2022 ജൂലൈ 8, വെള്ളിയാഴ്ച മുതൽ ജൂലൈ 11, തിങ്കളാഴ്ച വരെ സ്വകാര്യ മേഖലയിൽ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് MOHRE വ്യക്തമാക്കി. അവധിക്ക് ശേഷം ജൂലൈ 12, ചൊവ്വാഴ്ച മുതൽ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.

സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്.

രാജ്യത്തെ മന്ത്രാലയങ്ങൾക്കും, സർക്കാർ വകുപ്പുകൾക്കും ഇതേ ദിവസങ്ങളിൽ ഈദുൽ അദ്ഹ അവധിയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് നേരത്തെ അറിയിച്ചിരുന്നു.