രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ദുൽ ഹജ്ജ് ഒമ്പത് (ജൂലൈ 19) മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. ജൂലൈ 11-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ജൂലൈ 22, വ്യാഴാഴ്ച്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് FAHR വ്യക്തമാക്കി. അവധിക്ക് ശേഷം ജൂലൈ 25, ഞായറാഴ്ച്ച മുതൽ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.