രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിപ്പ് പുറത്തിറക്കി. 2026 ഫെബ്രുവരി 23-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
The Ministry of Human Resources and Emiratisation (MoHRE) announced that Eid Al Fitr holiday for the private sector will begin on Thursday, March 19, and continue until Saturday, March 21, 2026, as a paid holiday for all employees.
— وزارة الموارد البشرية والتوطين (@MOHRE_UAE) February 23, 2026
If the month of Ramadan completes 30 days, the… pic.twitter.com/RVPA0aJF69
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിൽ 2026 മാർച്ച് 19 മുതൽ മാർച്ച് 21 വരെ ഈദുൽ ഫിത്തർ അവധിയായിരിക്കും.
എന്നാൽ റമദാൻ മാസം അവസാനിക്കുന്നത് മുപ്പതാമത്തെ ദിനമാകുന്ന സാഹചര്യത്തിൽ 2026 മാർച്ച് 22 കൂടി സ്വകാര്യ മേഖലയിൽ അവധിദിനമായിരിക്കുമെന്ന് MoHRE അറിയിച്ചിട്ടുണ്ട്.

