2024 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2024 മാർച്ച് 31-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം പെട്രോൾ വില 2024 മാർച്ച് മാസത്തെ അപേക്ഷിച്ച് കൂടുന്നതാണ്. എന്നാൽ ഡീസൽ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2024 ഏപ്രിൽ മാസത്തെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 3.15 ദിർഹം. (2024 മാർച്ച് മാസത്തിൽ ലിറ്ററിന് 3.03 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 3.03 ദിർഹം. (2024 മാർച്ച് മാസത്തിൽ ലിറ്ററിന് 2.92 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 2.96 ദിർഹം. (2024 മാർച്ച് മാസത്തിൽ ലിറ്ററിന് 2.85 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 3.09 ദിർഹം. (2024 മാർച്ച് മാസത്തിൽ ലിറ്ററിന് 3.16 ദിർഹം ആയിരുന്നു)
ഈ പുതുക്കിയ ഇന്ധന വില 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.