2024 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2023 ഡിസംബർ 31-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം പെട്രോൾ, ഡീസൽ വിലകൾ 2023 ഡിസംബർ മാസത്തെ അപേക്ഷിച്ച് കുറയുന്നതാണ്.
2024 ജനുവരി മാസത്തെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 2.82 ദിർഹം. (2023 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.96 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 2.71 ദിർഹം. (2023 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.85 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 2.64 ദിർഹം. (2023 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.77 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 3 ദിർഹം. (2023 ഡിസംബർ മാസത്തിൽ ലിറ്ററിന് 3.19 ദിർഹം ആയിരുന്നു)
ഈ പുതുക്കിയ ഇന്ധന വില 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.