2021 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഒക്ടോബർ 31-നാണ് യു എ ഇ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2021 നവംബർ മാസത്തെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 2.80 ദിർഹം. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.60 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 2.69 ദിർഹം. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.49 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 2.61 ദിർഹം. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.42 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 2.81 ദിർഹം. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.51 ദിർഹം ആയിരുന്നു)
2021 നവംബർ 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.