2025 ഒക്ടോബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2025 സെപ്റ്റംബർ 30-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
UAE Fuel Price Committee announces prices for October 2025#WamNews pic.twitter.com/6NoqVSdF3W
— WAM English (@WAMNEWS_ENG) September 30, 2025
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2025 ഒക്ടോബർ മാസത്തിലെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 2.77 ദിർഹം. (2025 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 2.70 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 2.66 ദിർഹം. (2025 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 2.58 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 2.58 ദിർഹം. (2025 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 2.51 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 2.71 ദിർഹം. (2025 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 2.66 ദിർഹം ആയിരുന്നു)
ഈ പുതുക്കിയ ഇന്ധന വില 2025 ഒക്ടോബർ 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്.

