ഹിജ്‌റ പുതുവർഷം: യു എ ഇയിലെ സ്വകാര്യ മേഖലയിൽ ഓഗസ്റ്റ് 12-ന് അവധിയായിരിക്കുമെന്ന് MOHRE

UAE

ഈ വർഷത്തെ ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു. ഓഗസ്റ്റ് 4-ന് ഉച്ചയ്ക്കാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇയിലെ പൊതു മേഖലയിൽ 2021 ഓഗസ്റ്റ് 12-ന് അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) നേരത്തെ അറിയിച്ചിരുന്നു. ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഈ അവസരത്തിലെ അവധി ഈ വർഷം വാരാന്ത്യ അവധിയുമായി ചേർന്ന് ലഭിക്കുന്ന രീതിയിൽ 2021 ഓഗസ്റ്റ് 12-ലേക്ക് നീട്ടിവെച്ചാണ് യു എ ഇയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Cover Photo: WAM