ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 21, വെള്ളിയാഴ്ച രാജ്യത്തെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) അറിയിച്ചു. 2023 ജൂലൈ 12-ന് വൈകീട്ടാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ എല്ലാ സർക്കാർ വകുപ്പുകൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, ഓഫീസുകൾക്കും, മന്ത്രാലയങ്ങൾക്കും 2023 ജൂലൈ 21-ന് അവധിയായിരിക്കും.
ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 21, വെള്ളിയാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചിട്ടുണ്ട്.
WAM