യു എ ഇ ഈദ് അൽ എത്തിഹാദ് 2025: സ്വകാര്യ മേഖലയിൽ ഡിസംബർ 1, 2 തീയതികളിൽ അവധി പ്രഖ്യാപിച്ചു

featured GCC News

യു എ ഇയുടെ 54-മത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ (MOHRE) അറിയിപ്പ് നൽകി.

2025 നവംബർ 17-നാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2025 ഡിസംബർ 1, തിങ്കളാഴ്ച, ഡിസംബർ 2, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി ദിനങ്ങളായിരിക്കും. അവധിയ്ക്ക് ശേഷം സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം 2025 ഡിസംബർ 3, ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.