യു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ (MOHRE) അറിയിപ്പ് നൽകി. 2022 നവംബർ 18-നാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2022 ഡിസംബർ 1 മുതൽ 3 വരെ ശമ്പളത്തോട് കൂടിയ അവധി ദിനങ്ങളായിരിക്കും.
അമ്പത്തൊന്നാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 1 മുതൽ അവധി നൽകാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.