യു എ ഇ ഈദ് അൽ എത്തിഹാദ് 2024: പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു

featured GCC News

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ പൊതു മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിപ്പ് നൽകി. 2024 നവംബർ 22-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം, 2024 ഡിസംബർ 2, തിങ്കളാഴ്ച, ഡിസംബർ 3, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ രാജ്യത്തെ സർക്കാർ മേഖലയിൽ നാഷണൽ ഡേയുമായി ബന്ധപ്പെട്ട ഔദ്യോഗിക അവധിദിനങ്ങളായിരിക്കും. ഇതോടെ നവംബർ 30, ശനിയാഴ്ച, ഡിസംബർ 1, ഞായറാഴ്ച എന്നീ വാരാന്ത്യ അവധിദിനങ്ങൾ ഉൾപ്പടെ പൊതുമേഖലയിൽ നാല് ദിവസത്തെ അവധി ലഭിക്കുന്നതാണ്.

അവധിയ്ക്ക് ശേഷം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം 2024 ഡിസംബർ 4, ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.