സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും, ഗാർഹിക ജീവനക്കാർക്കുമായുള്ള ഒരു പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച് യു എ ഇ പ്രഖ്യാപനം നടത്തി. 2024 ഡിസംബർ 16-ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷനാണ് (MoHRE) ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
MoHRE launches a basic health insurance package for private sector employees and domestic workers across the UAE who are not currently covered by any insurance, starting from 1 January 2025, as part of the Health Insurance Scheme approved by the UAE Cabinet.
— وزارة الموارد البشرية والتوطين (@MOHRE_UAE) December 16, 2024
This package covers… pic.twitter.com/qR1tdlogeJ
ഈ അടിസ്ഥാനപരമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി യു എ ഇയിലെ എല്ലാ എമിറേറ്റുകളിളെയും ഇത്തരം ജീവനക്കാർക്ക് വേണ്ടിയുള്ളതാണ്. ഈ പദ്ധതി 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണെന്ന് MoHRE അറിയിച്ചിട്ടുണ്ട്.
അബുദാബി, ദുബായ് തുടങ്ങിയ എമിറേറ്റുകളിൽ ഇത്തരം ഒരു ആരോഗ്യ ഇൻഷുറൻസ് മുൻപ് തന്നെ നടപ്പിലാക്കിയിരുന്നു. ഈ പുതിയ പദ്ധതി ഷാർജ, അജ്മാൻ, ഉം അൽ കുവൈൻ, ഫുജൈറ, റാസ് അൽ ഖൈമ തുടങ്ങിയ എമിറേറ്റുകളിലെയും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ആരോഗ്യ സുരക്ഷാ പരിരക്ഷ നൽകുന്നതിന് ലക്ഷ്യമിടുന്നു.
2024 ജനുവരി 1-ന് ശേഷം നൽകിയിട്ടുള്ള വർക്ക് പെർമിറ്റുകളിലുള്ളവർക്ക് ഈ ഇൻഷുറൻസ് ബാധകമാകുന്നതാണ്. 2024 ജനുവരി 1-ന് മുൻപ് വർക് പെർമിറ്റ് അനുവദിക്കപ്പെട്ടിട്ടുള്ളവർക്ക് അവ പുതുക്കുന്ന അവസരത്തിൽ ഈ ഇൻഷുറൻസ് നിർബന്ധമാകുന്നതാണ്.