രാജ്യത്തെ സ്വകാര്യ മേഖലയിൽ 2022 ജനുവരി 1, ശനിയാഴ്ച്ച ശമ്പളത്തോട് കൂടിയുള്ള ഔദ്യോഗിക അവധിദിനമായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു. പുതുവർഷം പ്രമാണിച്ചാണ് സ്വകാര്യ മേഖലയിൽ 2022 ജനുവരി 1-ന് അവധി നൽകിയിരിക്കുന്നത്.
ഡിസംബർ 19-നാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. പുതുവർഷം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലയിൽ 2022 ജനുവരി 1, ശനിയാഴ്ച്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) നേരത്തെ അറിയിച്ചിരുന്നു.
Cover Image: A file photo from 2021 New Year at Sheikh Zayed Festival, Abu Dhabi [Source: WAM]