യു എ ഇ: സർക്കാർ സ്ഥാപനങ്ങളുടെ പുതുവത്സര അവധി പ്രഖ്യാപിച്ചു

featured UAE

പുതുവർഷം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലയിൽ 2024 ജനുവരി 1, തിങ്കളാഴ്ച്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. 2023 ഡിസംബർ 21-നാണ് FAHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരമുള്ള അവധി രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും ബാധകമാണ്. അവധിയ്ക്ക് ശേഷം പൊതുമേഖലാ സ്ഥാപനങ്ങൾ 2024 ജനുവരി 2, ചൊവ്വാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും FAHR വ്യക്തമാക്കിയിട്ടുണ്ട്.