യു എ ഇയിൽ റമദാൻ 29 മുതൽ ശവ്വാൽ 3 വരെയുള്ള ദിനങ്ങൾ സ്വകാര്യ മേഖലയിൽ ഈദ് അവധി ദിനങ്ങളായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു. മെയ് 4-നാണ് MOHRE ഈ അറിയിപ്പ് നൽകിയത്.
യു എ ഇയിലെ സ്വകാര്യ കമ്പനികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് ഈദുൽ ഫിത്റുമായി ബന്ധപ്പെട്ട് ശമ്പളത്തോട് കൂടിയുള്ള അവധി ദിനങ്ങളായിരിക്കും ഇത്. 2021-ൽ റമദാൻ 29 മെയ് 11, ചൊവ്വാഴ്ച്ചയാണ് വരുന്നത്.
യു എ ഇയിലെ പൊതു മേഖലയിൽ റമദാൻ 29 മുതൽ ശവ്വാൽ 3 വരെയുള്ള ദിനങ്ങൾ ഈദ് അവധി ദിനങ്ങളായിരിക്കുമെന്ന് FAHR നേരത്തെ അറിയിച്ചിരുന്നു.