യു എ ഇ: അസ്ഥിര കാലാവസ്ഥ; സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഒക്ടോബർ 27-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

UAE

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് യു എ ഇയിലെ ഫെഡറൽ ഗവൺമെൻറ് ജീവനക്കാർക്ക് 2023 ഒക്ടോബർ 27, വെള്ളിയാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനിച്ചു. 2023 ഒക്ടോബർ 26-ന് രാത്രി എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അടിയന്തിര സ്വഭാവമുള്ള ജോലികളിലൊഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ്. ഇതോടൊപ്പം, ഒക്ടോബർ 27-ന് പൊതു വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.

അബുദാബി, ദുബായ് തുടങ്ങിയ എമിറേറ്റുകളിലെ പ്രാദേശിക അധികൃതരും സമാനമായ അറിയിപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യ മേഖലയിൽ കഴിയുന്നതും റിമോട്ട് വർക്കിങ്ങ് നടപ്പിലാക്കാൻ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

തുറന്ന തൊഴിലിടങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

WAM.