യു എ ഇ: റെസിഡൻസി നിയമങ്ങളുടെ ലംഘനം; 6 മാസത്തിനിടയിൽ 32000-ത്തിലധികം പേരെ അറസ്റ്റ് ചെയ്തു

featured GCC News

യു എ ഇയിലെ എൻട്രി, റെസിഡൻസി നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് മാസത്തിനിടയിൽ മുപ്പത്തിരണ്ടായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു.

2025 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കാലയളവിൽ യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതോറിറ്റിയുടെ നേതൃത്വത്തിൽ റെസിഡൻസി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി യു എ ഇയിലുടനീളം പരിശോധനകൾ നടത്തിയിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഇതിൽ എഴുപത് ശതമാനത്തോളം പേരെ യു എ ഇയിൽ നിന്ന് മടക്കി അയച്ചതായും അധികൃതർ വ്യക്തമാക്കി.