യു എ ഇ: Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന് MoHAP അംഗീകാരം നൽകി

featured GCC News

വ്യക്തികൾക്ക് രാജ്യത്ത് സുഗമമായി സഞ്ചരിക്കുന്നതിനും, വിനോദസഞ്ചാരം ഉൾപ്പടെയുള്ള വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായി Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾക്ക് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം(MoHAP) അംഗീകാരം നൽകി. ജൂൺ 7-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

‘ഗ്രീൻ പാസ്’ ഉപയോഗിച്ച് കൊണ്ട് വ്യക്തികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ്, PCR ടെസ്റ്റ് റിസൾട്ട് എന്നിവ Alhosn ആപ്പിലൂടെ പരിശോധിച്ച് ഉറപ്പ് വരുത്താൻ സാധിക്കുന്നതാണ്. പകർച്ചവ്യാധിയിൽ നിന്നും പൊതുജനാരോഗ്യം സംരക്ഷിക്കുക, സുസ്ഥിര വീണ്ടെടുക്കൽ ഉറപ്പാക്കാൻ രാജ്യ തലത്തിൽ നടത്തുന്ന ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള നയത്തിൻ്റെ ഭാഗമായാണ് ഈ നീക്കം.

പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുൾപ്പെടെ എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്ന തരത്തിൽ വ്യക്തിഗത ആവശ്യങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി അൽഹോസ്ൻ ആപ്ലിക്കേഷന്റെ ഉപയോഗം നിർണ്ണയിക്കാൻ ഗ്രീൻ പാസ് പ്രോട്ടോക്കോൾ ഉപയോഗിച്ച് ഫെഡറൽ, പ്രാദേശിക അധികാരികൾക്ക് സാധിക്കുന്നതാണ്. ഗ്രീൻ പാസ് നടപ്പിലാക്കുന്നതിനായി വ്യക്തികളുടെ വാക്സിനേഷൻ സ്റ്റാറ്റസ്, PCR റിസൾട്ട് എന്നിവ അടിസ്ഥാനമാക്കി അവരെ ആറ് വിഭാഗങ്ങളാക്കി തിരിക്കുകയും, ഇവരെ വിവിധ നിറങ്ങൾ ഉപയോഗിച്ച് കൊണ്ട് ഒരു കളർ-കോഡിംഗ് സംവിധാനത്തിലൂടെ Alhosn ആപ്പിൽ കാണിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചവർ, രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർ, ആദ്യ ഡോസ് സ്വീകരിച്ചവർ, രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നവർ, അല്ലെങ്കിൽ രണ്ടാമത്തെ ഡോസ് അപ്പോയിന്റ്മെന്റിന് വൈകിയവർ, വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയവർ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.

Source: Al Hosn App Twitter.

ഗ്രീൻ പാസ് മാനദണ്ഡങ്ങളുടെ ഭാഗമായി താഴെ പറയുന്ന രീതിയിലാണ് Alhosn ആപ്പിൽ കളർ-കോഡിംഗ് നടപ്പിലാക്കുന്നത്:

  • കാറ്റഗറി 1: കുറഞ്ഞത് 28 ദിവസം മുമ്പെങ്കിലും രണ്ടാമത്തെ ഡോസ് ലഭിച്ച അല്ലെങ്കിൽ വാക്സിൻ ട്രയലുകളിൽ സന്നദ്ധപ്രവർത്തകരായ വാക്സിനേഷൻ നടത്തിയവരെ കാറ്റഗറി 1-ൽ ഉൾപ്പെടുത്തുന്നതാണ്. അവർക്ക് നെഗറ്റീവ് പി‌സി‌ആർ പരിശോധനാ ഫലം 30 ദിവസത്തേക്ക് പച്ച നിറത്തിൽ അൽ‌ഹോസ്ൻ അപ്ലിക്കേഷനിൽ ദൃശ്യമാകും ഒപ്പം ഏഴ് ദിവസത്തേക്ക് സജീവ ഐക്കൺ (അക്ഷരം ഇ അല്ലെങ്കിൽ ഗോൾഡ് സ്റ്റാർ) കാണിക്കും.
  • കാറ്റഗറി 2: രണ്ടാമത്തെ ഡോസ് എടുത്ത് 28 ദിവസത്തിൽ താഴെ പൂർത്തിയാക്കിയവരെ കാറ്റഗറി 2-ൽ ഉൾപ്പെടുത്തുന്നു; അവർക്ക് നെഗറ്റീവ് പി‌സി‌ആർ പരിശോധനാ ഫലം 14 ദിവസത്തേക്ക് പച്ച നിറത്തിൽ അൽ‌ഹോസ്ൻ അപ്ലിക്കേഷനിൽ ദൃശ്യമാകും.
  • കാറ്റഗറി 3: കാറ്റഗറി 3-ൽ ആദ്യത്തെ ഡോസ് ലഭിച്ചവരും രണ്ടാമത്തെ ഡോസ് അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്നവരും ഉൾപ്പെടുന്നു; അവർക്ക് നെഗറ്റീവ് പി‌സി‌ആർ പരിശോധനാ ഫലം ഏഴ് ദിവസത്തേക്ക് പച്ച നിറത്തിൽ അൽ‌ഹോസ്ൻ അപ്ലിക്കേഷനിൽ ദൃശ്യമാകും.
  • കാറ്റഗറി 4: ആദ്യ ഡോസ് ലഭിച്ചവരും രണ്ടാമത്തെ ഡോസ് അപ്പോയിന്റ്മെന്റിന് 48 ദിവസമോ അതിൽ കൂടുതലോ വൈകിയവരെ കാറ്റഗറി 4-ൽ ഉൾപ്പെടുത്തുന്നു; അവർക്ക് നെഗറ്റീവ് പി‌സി‌ആർ പരിശോധനാ ഫലം അൽ‌ഹോസ്ൻ അപ്ലിക്കേഷനിൽ മൂന്ന് ദിവസത്തേക്ക് പച്ചയായി ദൃശ്യമാകും.
  • കാറ്റഗറി 5: രാജ്യത്തെ നടപടിക്രമങ്ങൾ അനുസരിച്ച് COVID-19 വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയവരെ (വാക്സിൻ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ഉള്ളവർ) ഈ വിഭാഗത്തിൽ പെടുത്തുന്നതാണ്. അവർക്ക് നെഗറ്റീവ് പി‌സി‌ആർ പരിശോധനാ ഫലം ഏഴ് ദിവസത്തേക്ക് പച്ച നിറത്തിൽ അൽ‌ഹോസ്ൻ അപ്ലിക്കേഷനിൽ ദൃശ്യമാകും.
  • കാറ്റഗറി 6: ഇതുവരെ വാക്സിനെടുക്കാത്തവരെ (വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കാത്ത വിഭാഗത്തിൽപ്പെടുന്ന) ഈ വിഭാഗത്തിൽ പെടുത്തുന്നതാണ്. അവർക്ക് നെഗറ്റീവ് പി‌സി‌ആർ പരിശോധനാ ഫലം അൽ‌ഹോസ്ൻ അപ്ലിക്കേഷനിൽ മൂന്ന് ദിവസത്തേക്ക് പച്ചയായി ദൃശ്യമാകും.

മേൽപ്പറഞ്ഞ എല്ലാ വിഭാഗങ്ങൾക്കും, പ്രസക്തമായ PCR ടെസ്റ്റ് സാധുത അവസാനിച്ചുകഴിഞ്ഞാൽ‌ അൽ‌ഹോസ്ൻ സ്റ്റാറ്റസ് പച്ചയിൽ‌ നിന്നും ചാരനിറത്തിലേക്ക് മാറും. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ സ്റ്റാറ്റസ് ചുവപ്പായി മാറും, അതിനുശേഷം അംഗീകൃത നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.

WAM