യു എ ഇ നാഷണൽ ഡേ: ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച തീരുമാനത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി

GCC News

രാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 1 മുതൽ അവധി നൽകാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി. 2022 നവംബർ 17-ന് രാത്രിയാണ് യു എ ഇ ഗവൺമെന്റ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2022 ഡിസംബർ 1, വ്യാഴാഴ്ച മുതൽ 2022 ഡിസംബർ 3, ശനിയാഴ്ച വരെ രാജ്യത്ത് നാഷണൽ ഡേയുമായി ബന്ധപ്പെട്ട ഔദ്യോഗിക അവധിദിനങ്ങളായിരിക്കും. അവധിയ്ക്ക് ശേഷം സ്ഥാപനങ്ങളുടെ പ്രവർത്തനം 2022 ഡിസംബർ 5, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

Cover Image: 3rd National Day Camel Marathon, Dubai as part of UAE’s 46th National Day. File Image from WAM.