യു എ ഇ നാഷണൽ ഡേ: ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചു

featured GCC News

യു എ ഇയുടെ അമ്പത്തൊന്നാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചതായി സംഘാടക കമ്മിറ്റി അറിയിച്ചു. 2022 നവംബർ 9-ന് വൈകീട്ടാണ് യു എ ഇ നാഷണൽ ഡേ ഓർഗനൈസിങ്ങ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ച് ഡിസംബർ 3 മുതൽ 11 വരെ നടക്കുന്ന 51st നാഷണൽ ഡേ ഒഫീഷ്യൽ പബ്ലിക് ഷോയുടെ ടിക്കറ്റുകളുടെ വില്പനയാണ് ആരംഭിച്ചിരിക്കുന്നത്. യു എ ഇയിലെ എല്ലാ നിവാസികൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാമെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

https://uaenationalday.ae/ എന്ന വിലാസത്തിൽ നിന്ന് ഈ ടിക്കറ്റുകൾ ലഭ്യമാണ്. ഡിസംബർ 2-ന് നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ എല്ലാ പ്രാദേശിക ടി വി ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Cover Image: A file photo from 50th National Day of UAE. Source: WAM.