യു എ ഇ: ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷിച്ചു

Bahrain featured

ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 16, വെള്ളിയാഴ്ച അബുദാബിയിലെ പ്രധാന കെട്ടിടങ്ങൾ ബഹ്‌റൈൻ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചു.

Source: Abu Dhabi Media Office.
Source: Abu Dhabi Media Office.
Source: Abu Dhabi Media Office.

ബഹ്‌റൈന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബുർജ് ഖലീഫയിൽ ബഹ്‌റൈൻ ദേശീയ പതാക തെളിഞ്ഞു.

ദേശീയ ദിനത്തോടനുബന്ധിച്ച്, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ബഹ്‌റൈൻ രാജാവിന് ആശംസകൾ നേർന്നിരുന്നു.

Source: WAM.

യു എ ഇയിലെ ബഹ്‌റൈൻ എംബസിയിൽ നടന്ന പ്രത്യേക ആഘോഷപരിപാടികളിൽ യു എ ഇ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.