യു എ ഇ: സാമൂഹിക മാധ്യമങ്ങളിൽ സെൻസിറ്റീവ് ഡാറ്റ പങ്കിടുന്നതിനെതിരെ മുന്നറിയിപ്പ്

featured GCC News

സാമൂഹിക മാധ്യമങ്ങളിൽ സെൻസിറ്റീവ് ഡാറ്റ പങ്കിടുന്നതിനെതിരെ യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ (CSC) മുന്നറിയിപ്പ് നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സോഷ്യൽ മീഡിയ പ്രതലങ്ങളിലൂടെ പ്രധാനപ്പെട്ടതോ വ്യക്തിപരമോ ആയ ഡാറ്റ പ്രസിദ്ധീകരിക്കുന്നതിനോ പങ്കിടുന്നതിനോ എതിരെ CSC മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെൻസിറ്റീവ് വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നത് വ്യക്തികളെ വിവിധ തരത്തിലുള്ള തട്ടിപ്പുകൾക്ക് വിധേയമാക്കുമെന്ന് CSC ഊന്നിപ്പറഞ്ഞു.

ഇത്തരം വിവരങ്ങൾ ഉപയോഗപ്പെടുത്തി തട്ടിപ്പ് സംഘങ്ങൾക്ക് വ്യക്തികളെയും, സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ രൂപകൽപ്പന ചെയ്യാൻ കഴിയുമെന്നും, സൈബർ ഇടങ്ങളിൽ വ്യക്തിഗത സ്വകാര്യതയുടെ ലംഘനങ്ങൾക്ക് ഇത് കാരണമായേക്കാമെന്നും കൗൺസിൽ കൂട്ടിച്ചേർത്തു.

സാമൂഹിക മാധ്യമങ്ങളിൽ വിവരങ്ങൾ പങ്കിടുന്ന അവസരങ്ങളിൽ ജാഗ്രത പാലിക്കുന്നത് വ്യക്തികളുടെയും, കമ്പനികളുടെയും, സ്ഥാപനങ്ങളുടെയും ആസ്തികൾ മോഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങളും, വഞ്ചനാപരമായ പ്രവർത്തനങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്ന് CSC വ്യക്തമാക്കി.