യു എ ഇ: സർക്കാർ മേഖലയിൽ ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് തുടരാൻ തീരുമാനം

GCC News

രാജ്യത്തെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് തുടരുന്നതിന് യു എ ഇ ക്യാബിനറ്റ് തീരുമാനിച്ചു. 2024 ഏപ്രിൽ 17-ന് രാത്രിയാണ് യു എ ഇ അധികൃതർ ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട അസ്ഥിര കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം.

ഈ തീരുമാനം അനുസരിച്ച് യു എ ഇയിലെ എല്ലാ ഫെഡറൽ ഗവണ്മെന്റ് ജീവനക്കാർക്കും (ജീവനക്കാർ ഓഫീസുകളിൽ നേരിട്ടെത്തുന്നത് ഒഴിവാക്കാനാകാത്ത പദവികളിൽ ഒഴികെ) 2024 ഏപ്രിൽ 18, വ്യാഴം, ഏപ്രിൽ 19, വെള്ളി ദിനങ്ങളിൽ റിമോട്ട് വർക്കിങ്ങ് തുടരാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.