രാജ്യത്ത് ഡ്രോണുകൾ, ഗ്ലൈഡറുകൾ, ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റുകൾ തുടങ്ങിയവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. 2026 മാർച്ച് 1-നാണ് GCAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
🚨 إعلان هام
— الهيئة العامة للطيران المدني (@gcaauae) February 28, 2026
تعليق جميع تصاريح الطيران للطائرات الشراعية، والطائرات بدون طيار (الدرونز)، والطائرات الرياضية والترفيهية بجميع أنواعها، وذلك اعتباراً من اليوم 28 فبراير 2026 ولمدة أسبوع.
يأتي هذا القرار في ظل الظروف الراهنة وضمن جهودنا لضمان سلامة الجمهور وحماية الأجواء الوطنية.… pic.twitter.com/CrYP4IkecE
ഈ നിരോധനം 2026 ഫെബ്രുവരി 28, ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. നിലവിൽ ഒരാഴ്ചത്തേക്കാണ് ഈ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത്, പൊതുജന സുരക്ഷ, ദേശീയ വ്യോമാതിർത്തിയുടെ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഈ കാലയളവിൽ ഇത്തരം വിമാനങ്ങളുടെ ഏതെങ്കിലും രീതിയിലുളള പ്രവർത്തനം അല്ലെങ്കിൽ വിക്ഷേപണം കർശനമായി നിരോധിച്ചിട്ടുണ്ട്.
ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും GCAA വ്യക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും ആവശ്യമെങ്കിൽ ഈ നിരോധനം നീട്ടുമെന്നും GCAA കൂട്ടിച്ചേർത്തു.

