രാഷ്ട്രത്തിന്‍റെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.
UAE leaders congratulate President of India on Republic Day#WamNews https://t.co/B3cQ7bno2E pic.twitter.com/Ym9aFBGFtV
— WAM English (@WAMNEWS_ENG) January 26, 2026
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അവസരത്തിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമാനമായ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.
مبنى أدنوك في #أبوظبي يضيء بألوان علم الهند احتفاءً بذكرى يوم الجمهورية. pic.twitter.com/UUxlkfcrrb
— مكتب أبوظبي الإعلامي (@ADMediaOffice) January 26, 2026
ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്ത് കൊണ്ട് അബുദാബിയിലെ അഡ്‌നോക് ബിൽഡിംഗ് ത്രിവർണ്ണ പതാകയുടെ നിറങ്ങളണിഞ്ഞു.
WAM

