യു എ ഇ: വ്യാജ ഫോൺ കാളുകളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

featured GCC News

വ്യാജ ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ യു എ ഇ വിദേശകാര്യ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 29-നാണ് യു എ ഇ വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്ന രീതിയിൽ പരിചയപ്പെടുത്തിക്കൊണ്ട് വരുന്ന ഇത്തരം ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം ഫോൺ കാളുകളിൽ ബന്ധപ്പെടുന്ന വ്യക്തികൾ നടത്തുന്ന തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് മന്ത്രാലയം പ്രവാസികളോടും, പൗരന്മാരോടും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യു എ ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫോൺ നമ്പർ 00971 800 44444 ആണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.