യു എ ഇ: ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

featured UAE

രാജ്യത്ത് ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന മുന്നറിയിപ്പ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു. 2023 മാർച്ച് 24-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.

2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ലെ ആർട്ടിക്കിൾ 475 പ്രകാരം, രാജ്യത്ത് പൊതു ഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി മൂന്ന് മാസം വരെ തടവും, 5000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. റമദാൻ മാസം ആരംഭിച്ച പശ്ചാത്തലത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പ് നൽകിയത്.

യു എ ഇയിൽ എല്ലാ തരത്തിലുള്ള ഭിക്ഷാടനവും നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്നും, യാചകവൃത്തിയിൽ ഏർപ്പെടുന്ന വ്യക്തികൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.