യു എ ഇ: അപകടം നടന്ന ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

featured GCC News

അപകടത്തിനിടയാക്കിയ ശേഷം അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

2022 സെപ്റ്റംബർ 16-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പ് നൽകിയത്. മറ്റുള്ളവർക്ക് പരിക്കേൽക്കാനിടയാക്കുന്ന അപകടങ്ങൾ വരുത്തിയ ശേഷം അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്കും, വാഹനങ്ങൾ നിർത്താതെ പോകുന്ന ഡ്രൈവമാർക്കും ഏറ്റവും ചുരുങ്ങിയത് 20000 ദിർഹം പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഇത്തരക്കാർക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. യു എ ഇയിലെ റോഡ് ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട ഫെഡറൽ ലോ ‘1995/21’-ലെ ആർട്ടിക്കിൾ 49, ക്ലോസ് 5 പ്രകാരമാണ് ഈ ശിക്ഷാ നടപടി.

Cover Image: WAM.