യു എ ഇ: നിയമ ലംഘനത്തിന് പ്രചോദിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ശിക്ഷകളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

featured GCC News

രാജ്യത്ത് നിയമ ലംഘനത്തിന് പ്രേരണ നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷാനടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. 2024 ജൂൺ 22-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച മുന്നറിയിപ്പ് ആവർത്തിച്ചത്.

ഈ അറിയിപ്പ് പ്രകാരം, കിംവദന്തികളും, സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ‘2021/ 34’ ഫെഡറൽ ഉത്തരവ് നിയമത്തിലെ ആർട്ടിക്കിൾ 27 അനുസരിച്ച് കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളോ, വിവരസാങ്കേതികവിദ്യയുടെ ഉപാധികളോ ഉപയോഗിച്ച് കൊണ്ട് യു എ ഇയിൽ നിയമ ലംഘനത്തിന് പ്രേരണ നൽകുന്നവർക്ക് തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. ഇതിന് പുറമെ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 100000 ദിർഹം മുതൽ 500000 ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ നിയമ സംസ്കാരം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമ നിർമ്മാണങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള പബ്ലിക് പ്രോസിക്യൂഷന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.