ജി20 ഉച്ചകോടി: യു എ ഇ പ്രസിഡണ്ട് ഇന്ത്യയിലെത്തി

featured UAE

ന്യൂ ഡൽഹിയിൽ വെച്ച് 2023 സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. ജി20 ഉച്ചകോടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന യു എ ഇ പ്രസിഡണ്ട് 2023 സെപ്റ്റംബർ 8-നാണ് ഇന്ത്യയിലെത്തിയത്.

“ഒരു ഭൂമി, ഒരേ കുടുംബം, ഒരേ ഭാവി” എന്ന പ്രമേയത്തിൽ ഊന്നി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യു എ ഇ പ്രസിഡണ്ടിനൊപ്പം യു എ ഇ മന്ത്രിമാരും, മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തിയിട്ടുണ്ട്.

Source: WAM.

സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികൾ, സംതുലിതമായ സാമ്പത്തിക വളർച്ച തുടങ്ങിയ വിഷയങ്ങൾ ഇവർ ജി20 ഉച്ചകോടിയിൽ അവതരിപ്പിക്കുന്നതാണ്.

Source: WAM.

ഈ ഔദ്യോഗിക സന്ദർശന വേളയിൽ യു എ ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ അൽ നഹ്യാൻ, സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹമദ് അൽ ഷംസി, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, മിനിസ്റ്റർ ഓഫ് ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി ഡോ. സുൽത്താൻ ബിൻ അഹ്‌മദ്‌ അൽ ജാബിർ, നിക്ഷേപ വകുപ്പ് മന്ത്രി മുഹമ്മദ് ഹസ്സൻ അൽ സുവൈദി, ഇന്ത്യയിലെ യു എ ഇ അംബാസഡർ H.E. ഡോ. അബ്ദുൽ നസീർ അൽ ഷാലി തുടങ്ങിയവർ യു എ ഇ പ്രസിഡണ്ടിനെ അനുഗമിക്കുന്നുണ്ട്.

Cover Image: WAM.