യു എ ഇ പ്രസിഡണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംവദിച്ചു

featured GCC News

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു. 2025 ജൂലൈ 30-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സമഗ്ര സാമ്പത്തിക പങ്കാളിത്തം, തന്ത്രപ്രധാനമായ വിഷയങ്ങളിലെ പങ്കാളിത്തം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ചർച്ചകൾ നടന്നു.

ഇരു രാജ്യങ്ങൾക്കും, ഇരു രാജ്യങ്ങളിലെ ജനങ്ങൾക്കും കൂടുതൽ പ്രയോജനം ലഭിക്കുന്ന പദ്ധതികളെക്കുറിച്ചും ഇരുവരും വിശകലനം ചെയ്തു. ഉഭയകക്ഷിബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് ഇരുകൂട്ടരും ചർച്ച ചെയ്തു.