യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖ് എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി. 2025 സെപ്റ്റംബർ 11-ന് സലാലയിലെ അൽ ഹൊസൻ കൊട്ടാരത്തിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച്ച.
UAE President, Sultan of Oman discuss bilateral relations, regional developments#WamNews https://t.co/fkbCqP3Rr6 pic.twitter.com/MtC5w5lekJ
— WAM English (@WAMNEWS_ENG) September 11, 2025
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായാണ് യു എ ഇ പ്രസിഡണ്ട് ഒമാനിലെത്തിയത്.

യു എ ഇ പ്രസിഡന്റിനെയും, പ്രതിനിധിസംഘത്തെയും ഒമാൻ ഭരണാധികാരി സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ, ഇരു രാജ്യങ്ങൾക്കും ഒരുപോലെ താത്പര്യമുള്ള വിവിധ വിഷയങ്ങൾ തുടങ്ങിയവ ഇരുവരും കൂടിക്കാഴ്ചയ്ക്കിടയിൽ ചർച്ച ചെയ്തു.
ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരുവരും വിശകലനം ചെയ്തു. മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി.
WAM

