യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ് H.E. വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. മോസ്കോവിലെ ക്രെംലിനിൽ വെച്ചായിരുന്നു ഈ ഔദ്യോഗിക കൂടിക്കാഴ്ച.
UAE, Russian Presidents discuss bilateral strategic partnership in Moscow#WamNews https://t.co/iNkMguefHv pic.twitter.com/z8QUP02tH8
— WAM English (@WAMNEWS_ENG) August 7, 2025
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് യു എ ഇ പ്രസിഡണ്ട് റഷ്യയിലെത്തിയത്. 2025 ഓഗസ്റ്റ് 7-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇ – റഷ്യ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി. വികസനത്തിൽ ഊന്നിയുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുകൂട്ടരും അവലോകനം ചെയ്തു.

വിവിധ അന്തർദേശീയ, പ്രാദേശിക വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. വാണിജ്യ, സാമ്പത്തിക, നിക്ഷേപ, ഊർജ്ജ, ബഹിരാകാശ മേഖലകൾ ഉൾപ്പടെ വിവിധ മേഖലകളിൽ യു എ ഇ – റഷ്യ സഹകരണത്തിന്റെ പുരോഗതി ഇരുവരും വിലയിരുത്തി.

പരസ്പര വിശ്വാസം, പരസ്പര ബഹുമാനം എന്നിവയിലൂന്നിയാണ് യു എ ഇ – റഷ്യ ബന്ധം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് യു എ ഇ പ്രസിഡണ്ട് വ്യക്തമാക്കി.

കൂട്ടുത്തരവാദിത്വമുള്ള ആഗോള വെല്ലുവിളികൾ തരണം ചെയ്യുന്നതിനും, എല്ലാവർക്കും അഭിവൃദ്ധി, പുരോഗതി എന്നിവ ഉറപ്പ് വരുത്തുന്നതിനുമായി മറ്റു രാജ്യങ്ങളുമായി ഫലപ്രദമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും, അന്താരാഷ്ട്ര സഹകരണം വളർത്തുന്നതിനും യു എ ഇ എന്നും പ്രതിജ്ജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന റഷ്യ – അറബ് ഉച്ചകോടിയുടെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി.
WAM

