യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. മോസ്കോവിൽ വെച്ചായിരുന്നു ഈ ഔദ്യോഗിക കൂടിക്കാഴ്ച.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് യു എ ഇ പ്രസിഡണ്ട് റഷ്യയിലെത്തിയത്.
യു എ ഇ – റഷ്യ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി. വികസനത്തിൽ ഊന്നിയുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുകൂട്ടരും അവലോകനം ചെയ്തു.
ശാശ്വതമായ പുരോഗതി, അഭിവൃദ്ധി, വളർച്ച എന്നിവ പ്രധാനം ചെയ്യുന്ന അവസരങ്ങളിൽ നിക്ഷേപങ്ങൾ നടത്തുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര പങ്കാളികളുമായി ഏറ്റവും ദൃഢമായ ബന്ധം വളർത്തുന്നതിൽ യു എ ഇ പ്രതിജ്ഞാബദ്ധമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൂണ്ടിക്കാട്ടി.
2024 ഒക്ടോബർ 20-ന് മോസ്കോ നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യു എ ഇ പ്രസിഡന്റിനെ റഷ്യൻ പ്രതിനിധികൾ സ്വീകരിച്ചിരുന്നു.
തുടർന്ന് റഷ്യൻ പ്രസിഡന്റ് H.E. വ്ലാദിമിർ പുടിൻ ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തിരുന്നു.
Cover Image: WAM.